ആബ്രഹ്മണോ യേ പിതൃവംശ ജാത
മാതൃസ്തതാ വംശ ഭവാമതീയ
വംശദ്വയെസ്മിൻ മമ ദാസ ഭൂത
ഭൃത്യാ: തഥൈവ ആശ്രിതസേവകാശ്ച
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:
ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര:
ജന്മാന്തരെ യെ മമ സംഗതാശ്ച
തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃവംശേ മൃതായെ ച
പിതൃവംശേ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം
യേചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്തപിണ്ഡാ :
പുത്രരദ്വാരാ വിവർജിത :
ക്രിയാലോപ ഹതാശ്ചൈവ
ജാത്യന്താ പങ്കവസ്തദാ :
വിരൂപാ ആമഗർഭാശ്ച
ജ്ഞാതാ / ജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിന തൃപ്തായാന്തു പരാംഗതിം
അതീത കുല കോടീനാം
സപ്ത ദ്വീപനിവാസിനാം
പ്രാണീനാം ഉദകം ദത്തം
അക്ഷയം ഉപദിഷ്ടതു
(ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു..!!
എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും, പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസ്സെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും, എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും, ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു..!