ലളിതാസഹസ്രനാമം
Sep 10, 2025
| Manu Mahesan
ലളിതാസഹസ്രനാമം
ലളിതാസഹസ്രനാമം പഠനം ചെയ്തതിനുശേഷം ഉള്ള ഒരു അനുഭവമാണ് പറയുന്നത്. ഈയടുത്ത് സമയത്ത് ലളിതാസഹസ്രനാമം അർത്ഥ സഹിതം പഠിക്കുവാനുള്ള ഒരു ഭാഗ്യം ഉണ്ടായി. സഹോദരി വഴിയാണ് എനിക്ക് കൃഷ്ണകുമാർ മണ്ണമ്പറ്റ എന്ന സാറിന്റെ ലളിതാസഹസ്രനാമം അർത്ഥസഹിതം പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് കേൾക്കാൻ ലളിതാംബിക അവസരം നൽകിയത്. ലളിതാംബികയുടെ സഹസ്രനാമത്തിന്റെ ഓരോ വരികളും ഒരായിരം അർത്ഥങ്ങളോടുകൂടിയതാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയി അമ്മയെ കാണണം എന്നത് എന്റെ വളരെ വലിയ ഒരു ആഗ്രഹമായിരുന്നു
46 വർഷത്തിനുള്ളിൽ ഇതുവരെ അതിനൊരു ഭാഗ്യം അമ്മ തന്നില്ല. ലളിതാസഹസ്രനാമം പഠിക്കാൻ അമ്മ അവസരം തന്നപ്പോൾ സാർ പറഞ്ഞിരുന്നു ആദ്യം നമ്മൾ ഒരു ദേവീക്ഷേത്രത്തിൽ
പോയി അമ്മയെ നന്നായി പ്രാർത്ഥിച്ച് ഈ സഹസ്രനാമ പഠനം പൂർത്തിയാക്കാൻ അനുഗ്രഹം വാങ്ങണമെന്ന്. അവിടെയാണ് അമ്മയുടെ അനുഗ്രഹം ഞാൻ അറിയുന്നത്. കാരണം യാദൃശ്ചികമായി ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിലെ തിരുമേനിയോടും കുടുംബത്തോടും ഒപ്പം എനിക്ക് കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകാൻ ദേവി അവസരം തന്നു. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ഒരു അനുഗ്രഹവും, അത്ഭുതവും ആയിരുന്നു. എന്തെന്നാൽ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകാം നമുക്ക് എന്ന് പറഞ്ഞപ്പോൾ ലളിതാംബിക ഇത്ര പെട്ടെന്ന് തന്നെ, ലളിതാസഹസ്രനാമം പഠനം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആദ്യമായി അമ്മയുടെ അടുത്ത് പോകാനുള്ള അവസരം അമ്മ തന്നു. ലളിതാസഹസ്രനാമം ചൊല്ലുന്നതിലൂടെ ലളിതാംബിക നമ്മളെ എല്ലാ കഷ്ടതകളിൽ നിന്നും കാത്തു കൊള്ളും. അമ്മയോട് ഒന്നും ചോദിക്കണ്ട എല്ലാം അറിഞ്ഞു അമ്മ തരും എന്നാണ് ഗുരു പറഞ്ഞു തന്നിട്ടുള്ളത്.അത് പരമാർത്ഥമായ സത്യമാണ്. നമ്മുടെ മനസ്സ് അമ്മയിൽ അർപ്പിച്ചാൽ മാത്രം മതി.
ഓം പരാശക്തിയെ നമഃ 🙏🙏