Blog - മഹാ ശിവരാത്രി

മഹാ ശിവരാത്രി

Dec 28, 2022 |

      മഹാശിവരാത്രി

ഒരിക്കൽ ദുർവാസാവ്. മുനി ദേവേന്ദ്രന് ഒരു പുഷ്പ മാല. കൊടുത്തു. ദേവേന്ദ്രൻ അത്. ഐരാവതത്തിന്റ്റെ കഴുത്തിൽ അണിയിച്ചു . ആ മാലയുടെ രൂക്ഷ്മമായ ഗന്ധം സഹിക്കാൻ പറ്റാതെ ഐരാവതം മാല. താഴെ. ഇട്ടു കാലു കൊണ്ട് ചവിട്ടി തേച്ചു .
ക്ഷിപ്രകോപിയായ ദുർവാസാവ് ഉടനെ ശപിച്ചു ദേവര്കൾക്ക് മുഴുവൻ ജരാനര ബാധിക്കട്ടെ ” ഇന്ദ്രന് വളരെ വിഷമമായി . ഉടൻ ഭഗവാൻ വിഷ്ണുവിന്റ്റെ അടുക്കൽ ഓടി . പാലാഴി കടഞ്ഞു അമൃതം എടുത്തു സേവിച്ചാൽ ശാപ മോക്ഷം കിട്ടും എന്ന് ഭഗവാൻ അരുളി . മന്തര പർവതത്തെ മത്താക്കി വാസുകിയെ കയറാക്കി ഒരു ഭാഗത്ത് ദേവന്മാരും മറു ഭാഗത്ത് അസുരന്മാരും പാലാഴി കടയുവാൻ തുടങ്ങി .വളരെ ക്ഷീണം കാരണം വാസുകി കാളകൂട വിഷം ശര്ധിച്ചു .ഉടൻ കൈലാസനാഥൻ പരമേശ്വരൻ ലോകരക്ഷക്കായി ആ വിഷം സേവിച്ചു . ഇത് കണ്ടു പാർവതി ദേവി വിഷമിച്ചു . വിഷം താഴോട്ടു ഇരങ്ങാതിരിക്കാൻ കണ്ടത്തിൽ അമര്ത്തി പിടിച്ചു . പിന്നെയും പാലാഴി കടഞ്ഞപ്പോൾ അമൃതം കിട്ടി അത് പാനം ചെയ്തു ദേവര്കൾ ശാപ വിമുക്ക്ത്തരായി .
അങ്ങിനെ ലോകരക്ഷക്കായി ശ്രീ പരമേശ്വരൻ വിഷം സേവിക്കുകയും അത് ഒരു ദിവസം മുഴുവൻ കണ്ടത്തിൽ വെച്ചിരിക്കുകയും ചെയ്തു . ആ ദിവസം ശിവരാത്രി ദിവസമായി ആചരിക്കപ്പെടുന്നു
ശിവരാത്രി ദിവസം വൈകുന്നേരം ശിവ ക്ഷേത്രത്തിൽ പൂജിച്ചു കിട്ടുന്ന കരിക്കിൻ വെള്ളമോ, ശര്ക്കരയും ചുക്കും ചേര്ത്ത വെള്ളമോ കുടിച്ചു വ്രതം അവസാനിപ്പിക്കും .രാത്രി മുഴുവൻ ഉറക്കം ഒഴിച്ച് നാമം ചെല്ലുന്നതും വിശേഷമാണ് , അങ്ങിനെ ഉറക്കം ഒഴിചിരുന്നാൽ പിറ്റേ ദിവസം പകൽ ഉറങ്ങാതിരുന്നാലെ ഉപവാസത്തിന്റ്റെ മുഴുവൻ ഫലം കിട്ടുള്ളൂ ..
ശിവരാത്രി ദിവസം ഉപവാസംമിരുന്നു ക്ഷിപ്രപ്രസാധിയായ ശ്രീ മഹാദേവനെ മനനൊന്ദു പ്രാർത്തിച്ചാൽ സകല പാപങ്ങളും നശിക്കുകയും എല്ലാ വിധ ഐശ്വരങ്ങൾ സിദ്ധിക്കുകയും ചെയ്യും