എന്റെ കണ്ണാ...എന്റെ പൊന്നുണ്ണി കണ്ണാ.. ഗുരുവായൂർ വാഴുന്ന ഓമന കണ്ണാ. ഒരു നോക്കൂ കാണുവാൻ കാത്തിരിപ്പു കണ്ണാ... എന്നുണ്ണി കണ്ണാ..... ഓടി വാ കണ്ണാ. എൻ മനം നീ അറിയുന്നുവോ കണ്ണാ... കണ്ണു നിറഞ്ഞൊന്നു കാണുവാൻ കണ്ണാ. എന്നുണ്ണി കണ്ണാ... ഓടി വാ കണ്ണാ. നിൻ മയിൽ പീലിതൻ ചാഞ്ചാ ട്ടവും കണ്ണാ. ഓടക്കുഴൽ വിളി നാദവും കണ്ണാ... കാണുവാൻ കേൾക്കുവാൻ തുടിക്കുന്നു കണ്ണാ എൻ മനം നീ അറിയുന്നുവോ കണ്ണാ... എന്നുണ്ണി കണ്ണാ ഓടി വാ കണ്ണാ. ഗുരുവായൂർ വാഴുന്ന ഓമന കണ്ണാ.