പഞ്ചാഗം
Sep 06, 2024
| Manu Mahesan
പഞ്ചാഗം
*ഇന്നത്തെ ദിവസഫലം*
06.09.2024 (1200 ചിങ്ങം 21) വെള്ളി (അത്തം 07:29)
*മേടക്കൂറ്*
(അശ്വതി,ഭരണി, കാര്‍ത്തിക1/4)
കാര്യസാദ്ധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.
*ഇടവക്കൂറ്*
(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
യാത്രകള്‍ക്കും ഉദ്യമങ്ങള്‍ക്കും മറ്റും തടസം വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
*മിഥുനക്കുറ്*
(മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.
*കര്‍ക്കിടകക്കൂറ്*
(പുണര്‍തം 1/4, പൂയം,ആയില്യം)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ വരുവാനും ആത്മവിശ്വാസ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും അവസരം ഉണ്ടാകും. വ്യാപാര ലാഭം വര്‍ധിക്കും.
*ചിങ്ങക്കൂറ്*
(മകം, പൂരം,ഉത്രം 1/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതിനാല്‍ വൈഷമ്യം ഉണ്ടായെന്നു വരാം. ഉദരവൈഷമ്യം, യാത്രാക്ലേശം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.
*കന്നിക്കൂറ്*
(ഉത്രം 3/4,അത്തം, ചിത്തിര1/2)
പുതിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ലഭിച്ചു തുടങ്ങും. ഈശ്വരാധീനവും ഭാഗ്യവും വര്‍ധിക്കും.
*തുലാക്കുറ്*
(ചിത്തിര1/2,ചോതി, വിശാഖം3/4)
കാര്യപരാജയം വരാന്‍ ഇടയുള്ള ദിനം. ഈശ്വര ചിന്തയോടെയും ശുഭാപ്തി വിശ്വാസത്തോടെയും കാര്യങ്ങളെസമീപിക്കുക.
*വൃശ്ചികക്കൂറ്*
(വിശാഖം1/4, അനിഴം,തൃക്കേട്ട)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. പൊതു രംഗത്ത് സ്വീകാര്യത വര്‍ദ്ധിക്കും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും.
*ധനുക്കൂറ്*
(മൂലം,പൂരാടം,ഉത്രാടം 1/4)
ആത്മവിശ്വാസവും മനസമാധാനവും വര്‍ദ്ധിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
*മകരക്കൂറ്*
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
കര്‍മങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാദ്ധ്യത ഉള്ളതിനാല്‍ ധന ഇടപാടുകള്‍ ജാഗ്രതയോടെ വേണം.
*കുംഭക്കൂറ്*
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
അകാരണ ഭയവും മനഃ സമ്മര്‍ദ്ദവും ഉണ്ടാകാന്‍ ഇടയുണ്ട്. ഉദര ക്ലേശത്തിനു സാദ്ധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
*മീനക്കൂറ്* (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)